`തിരുവനന്തപുരം : മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദിച്ച മകനെ അച്ഛന് കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ (32) ആണ് അച്ഛന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അരുണിന്റെ അച്ഛന് ശശിധരന് നായരെ നെയ്യാറ്റിന്‍ങ്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് കുത്തേറ്റത്.മദ്യ ലഹരിയില്‍ വീട്ടിലെത്തി ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്ന. ഇന്നലെ രാത്രിയിലും മദ്യപിച്ചെത്തിയ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് അച്ഛന്റെ കുത്തേറ്റത്. ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു