സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സാക്രമെന്റോ പോലീസ് അറിയിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയാതായും വാര്‍ത്താ സമ്മേളനത്തില്‍ കൗണ്ടി ഷെരീഫ് ഓഫീസിലെ സെര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പോര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സംഭവം നടക്കുമ്പോള്‍ പള്ളയില്‍ മറ്റുള്ളവരുണ്ടായിരുന്നുവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവര്‍ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ നടക്കുന്ന ഗണ്‍ വയലിന്‍സിനെ ഗവര്‍ണര്‍ ഗവിന്‍ സ്യൂസം അപലപിച്ചു.
കൊല്ലപ്പെട്ടവര്‍ ഈ ചര്‍ച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബ കലഹമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പോലീസ് കരുതുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി