ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നടപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും 16ന് നടക്കുന്ന ബന്ദിനെ പിന്തുണയ്ക്കണമെന്നും അന്നേ ദിവസം പണിമുടക്ക് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു. അതുപോലെ ഫെബ്രുവരി 16ന് കര്‍ഷകര്‍ക്ക് മാത്രമുള്ള അമാവാസിയാണ്. അന്ന് പണിയെടുക്കാതെ കര്‍ഷകസമരം നടത്തണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
Trending
- ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു
- മാസപ്പടി വിവാദക്കേസിൽ നിർണായക നടപടി; വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി എസ്എഫ്ഐഒ
- അയഞ്ഞ് രാജ്ഭവൻ; ‘ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം’
- ലോക വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ബഹ്റൈനില്‍ ഡിസംബര്‍ 4 മുതല്‍
- 1,500 സാങ്കേതിക, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കും
- ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ്
- പാലക്കാട്ട് കിണറ്റിൽ കാട്ടുപന്നികൾ; വടമിട്ട് കുരുക്കി വെടിവെച്ചു കൊന്നു
- രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു