
മനാമ: ബഹ്റൈനിലെ കര്‍ഷക വിപണി റമദാനിലെ എല്ലാ ശനിയാഴ്ചയും തുടരും.
പ്രാദേശിക കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുനിസിപ്പാലിറ്റി- കൃഷി മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. രാജ്യത്തിന്റെ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഈ വിപണിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


