
മനാമ: ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 2025- 2026 സീസണില്‍ വിപണി ഒമ്പതാം ആഴ്ചയിലെത്തിയതോടെ രാജ്യത്തു വിളയിച്ച ഏകദേശം 212 ടണ്‍ പച്ചക്കറികളുടെ വില്‍പ്പന നടന്നു.
കാര്‍ഷിക മേഖലയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സംയോജിത പദ്ധതിയാണിത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റും ചേര്‍ന്ന് എസ്.ടി.സി. ബഹ്റൈന്‍, ബാപ്കോ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് വിപണി സംഘടിപ്പിച്ചത്.
ഏറ്റവും കൂടുതല്‍ വിറ്റുപോയത് തക്കാളിയാണ്. 11,954 കിലോഗ്രാം. ചെറി തക്കാളി (ചുവപ്പ്) 9,525 കിലോഗ്രാം, മത്തങ്ങ 8,524 കിലോഗ്രാം, വഴുതന 8,355 കിലോഗ്രാം, കോളിഫ്ളവര്‍ 7,424 കിലോഗ്രാം എന്നിങ്ങനെയാണ് വില്‍പ്പന നടന്ന മറ്റു പ്രധാന ഉല്‍പ്പന്നങ്ങള്‍. ചോളം, മിക്സഡ് ചെറി തക്കാളി, വെള്ളരി, വൈന്‍ തക്കാളി, ബീറ്റ്റൂട്ട് എന്നിവയുടെയും കച്ചവടവും മെച്ചപ്പെട്ട രീതിയില്‍ നടന്നു.


