ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ എം.മാധവന് (88) അന്തരിച്ചു. ഒളിമ്ബിക്സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1952-ല്‍ പി.ടി.ഐയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും 1993-ല്‍ സ്പോര്‍ട്സ് എഡിറ്ററായി വിരമിച്ചു.
മാതൃഭൂമി ദിനപത്രത്തിലും സ്പോര്‍ട്സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. തളിപ്പറമ്ബ് കാനൂല് മയിലാട്ട് വീട്ടില്‍ പരേതരായ രാമന് നായരുടെയും നാരായണി അമ്മയുടെയും മകനാണ്.