കണ്ണൂര്‍: കണ്ണൂരിലെ അഴീക്കോട് മീന്‍കുന്നില്‍ യുവതിയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ (44), ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മക്കളെ കിണറ്റിലെറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു. രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു. എ.എസ്.പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും

