തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മറിയാമ്മ ഉമ്മൻ കത്ത് നൽകിയത്.എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അർബുദത്തിന് ചികിത്സയിലിരിക്കെ, ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം 4.30 ഒാടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അന്ത്യ സമയത്ത് ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ, ചാണ്ടി, അച്ചു എന്നിവരും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
Trending
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി