മനാമ : വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ ചാപ്റ്റർ വിമൻസ് ഫോറം കലാവിഭാഗം ജനറൽ സെക്രട്ടറി സ്വാതി പ്രമോദിനും ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രമോദിനും ആണ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് സമുചിതമായ യാത്രയയപ്പു നൽകിയത്. വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ ചാപ്റ്റർ പേട്രൺ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവേൽ , ആക്റ്റിംഗ് ചെയർമാൻ വിനോദ് നാരായണൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വിമെൻസ് ഫോറം പ്രസിഡന്റ് കൃപാ രാജീവ്, തോമസ് വൈദ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമോദും സ്വാതിയും വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്കും WMC ഗ്ലോബൽ കോൺഫെറെൻസിനും നൽകിയ സ്തുത്യർഹമായ സംഭാവനകളെ പരാമർശിച്ഛ് പങ്കെടുത്ത ഓരോരുത്തരും സംസാരിച്ചു. വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ ചാപ്റ്റർ പേട്രൺ ദേവരാജ് ഗോവിന്ദൻ പ്രമോദിനും സ്വാതിക്കും മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് WMC കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. WMC ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് മേനോൻ, സുജിത്, വിജേഷ് നായർ,രോഹിത്, അബി കുരുവിള , ഷെജിൻ സുജിത് , കോർ മെംബേർസ് ആയ നീതു രോഹിത് , മീര വിജേഷ് , ചന്ദ്രിക കരുണാകരൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Trending
- കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ