മനാമ: ബഹറിനിലെ കാലാ രംഗത്ത് നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദി യേശുദാസിന്റെ എൺപത്തിനാലത്തെ ജന്മദിന – ശതാഭിഷേകം ഗന്ധർവ്വനാദം ” എന്ന പേരിൽ വിപുലമായി ഇന്ത്യൻ ടാലന്റ് അക്കാദമി ആഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. ജോ.സെക്രട്ടറി : അബ്ദുൽ മൻഷീർ സ്വാഗതം പറഞ്ഞ വേദിയിൽ പ്രസിഡൻറ് സിബി കൈതാരത്ത് ഉത്ഘാടനം ചെയ്യ്തു .രക്ഷാധികാരി അജിത്ത് കണ്ണൂർ ഗാനഗന്ധർവ്വന്റെ ജീവചരിത്രം അനുസ്മരിച്ചു.
ദിനേശ് ചോമ്പാല, സുനീഷ്, അൻവർ നിലമ്പൂർ മുബീന മൻഷീർ, വൃന്ദ ശ്രീജേഷ്, ഹേമന്ത് രത്നം,മനോജ് നമ്പ്യാർ, ബിജിത്ത്,രാജേഷ് ഇല്ലത്ത്, രജേഷ് പെരുംകുഴി, തുടങ്ങിയ കലാകാരൻമാർ യേശുദാസിന്റെ വിവിധ ഭാഷകളിലുള്ള സംഗീത വിരുന്നു നടത്തി. വനിതാവേദി രക്ഷാധികാരി മിനി റോയ് യുടേയും എക്സിക്യുട്ടീവ് അംഗം റോയിയുടേയും ഇരുപത്തി അഞ്ചു വർഷം പൂർത്തിയായ ദാമ്പത്യ ജീവിതത്തിന്റെ ഓർമ്മകൾ പങ്കിടുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യ്തു. മുൻ പ്രസിഡൻറ് മാരായ വി.സി ഗോപാലൻ, ജേക്കബ് തേക്കും തോട് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടികൾ വൈ.പ്രസിഡൻറ്: അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം,അഖിൽ താമരശ്ശേരി, രജീഷ് സി.കെ, ശ്രീജിത്ത് കുറുഞ്ഞാലിയോട് ,ഹരീഷ്.പി.കെ, സുജിത്ത് സോമൻ , റിജോ മാത്യു, ജോണി താമരശ്ശേരി, രമേശ് പയ്യോളി,രഞ്ജിത്ത്.സി.വി,സാജൂറാം, ഹുസൈൻ വയനാട്, ജയേഷ് താനിക്കൽ ,അശ്വനി, ബബിന, ഗീതു നിർമ്മൽ , എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ഇന്ത്യ ടാലന്റ അക്കാദമി മാനേജ്മന്റിനും ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.