വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കമലാ ഹാരിസിന്റെ 57-ാം ജന്മദിനം സമുചിതമായി ആഘോഷിച്ച വിവരം കമലഹാരിസിന്റെ ഭര്‍ത്താവും, അമേരിക്കയിലെ സെക്കന്റ് ജന്റില്‍മാനുമായ ഡഗ് എംഹോപ്പ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
സാഹചര്യം എന്തുതന്നെയായാലും കമലയുടെ ജന്മദിനം തങ്ങളുടെ ജീവിതത്തില്‍ വളരെ സന്തോഷം നല്‍കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്റേയും ജമൈക്കയില്‍ ജനിച്ച ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി 1964 ഒക്ടോബര്‍ 20നായിരുന്നു കമലയുടെ ജനനം. കമലയ്ക്ക് 7 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടിയിരുന്നു. കമലയും, സഹോദരി മായയും അമ്മയോടൊപ്പമാണ് വളര്‍ന്നത്.
അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഹവാര്‍ഡില്‍ നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്നും നിയമ ബിരുദവും നേടി.
ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന കമല 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയാ അറ്റോര്‍ണി ജനറലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍ എന്ന പദവി 2017 മുതല്‍ 2021 വരെ ഇവര്‍ അലങ്കരിച്ചു. 2020 ല്‍ ബൈഡനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചു അമേരിക്കയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ