
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി.
‘ഫാമിലി ബിസിനസ് അണ്‍ലോക്ക്ഡ്: ദി ടാലന്റ്, ഗവേണന്‍സ് ആന്റ് ലീഡര്‍ഷിപ്പ് ഗൈഡ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഫാമിലി ഫേംസ്’ എന്ന പുസ്തകമാണ് പുറത്തിറക്കിയത്. ബിസിനസ് വിദഗ്ധരായ അലക്സാണ്ടര്‍ കാംബെല്ലും ഡോ. ജോണ്‍ മാത്യുവും ചേര്‍ന്നാണ് പുസ്തകം രചിച്ചത്.
റോഷ്കോം സംഘടിപ്പിച്ച എച്ച്.ആര്.എം. സമ്മിറ്റ് ആന്റ് അവാര്‍ഡ് ബഹ്റൈന്‍ 2025ലാണ് പുസ്തകം പ്രകാശനം ചെയ്തത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന് ഖലഫ് ചടങ്ങില്‍ പങ്കെടുത്തു.
