
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി
അധികൃതരുടെ മുന്നറിയിപ്പ്.
സംശയാസ്പദമായ ലിങ്കുകള്‍ വഴി പിഴയടയ്ക്കാനും പണം നല്‍കിയില്ലെങ്കില്‍ ഉടനടി അധികപിഴ ചുമത്തുമെന്നും ഇത്തരം സന്ദേശങ്ങളില്‍ പറയാറുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത തട്ടിപ്പുകളാണ് ഇത്തരം സന്ദേശങ്ങള്‍.
ഔദ്യോഗിക അധികൃതര്‍ ഒരിക്കലും അനൗദ്യോഗിക ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടില്ല. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ വരുന്ന സന്ദേശങ്ങളോട് മാത്രമേ പ്രതികരിക്കാവൂ എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.


