മനാമ: പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ ടെന്‍ഡറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാജ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ബഹ്റൈനിലെ കമ്പനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി.
‘റീഫണ്ടബിള്‍ രജിസ്ട്രേഷന് ഫീസ്’ എന്ന പേരില്‍ പണം കൈമാറാന്‍ ആവശ്യപ്പെട്ട് വഞ്ചിക്കുന്ന വ്യാജ സന്ദേശങ്ങളാണ് ഇതിലധികവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബര്‍ ക്രൈം യൂണിറ്റ് വ്യക്തമാക്കി.
വലിയ തോതിലുള്ള ടെന്‍ഡറുകള്‍ നടക്കുന്നുണ്ടെന്ന് സ്വീകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഏറെ ശ്രദ്ധാപൂര്‍വം തയാറാക്കുന്ന സന്ദേശങ്ങളാണ് ഇവയെന്ന് സൈബര്‍ ക്രൈം യൂണിറ്റ് അറിയിച്ചു.
