കൊല്ലം: കേരളത്തിൽ കടം മൂലം വലിയ ബാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മറ്റെല്ലാ സംസ്ഥാനങ്ങളുടെയും അതേ കടം മാത്രമാണ് കേരളത്തിലുള്ളത്. വലിയ കടത്തിന്റെ പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
1970 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതിയായിരുന്നു. ഇന്ന് കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.