
മനാമ: ഒരു വിദേശരാജ്യത്തെ അപമാനിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് യുവാവിന് ബഹ്റൈനിലെ നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവും 200 ദിനാര്‍ പിഴയും വിധിച്ചു.
ഒരു ടെലിവിഷന്‍ ചാനല്‍ വഴി ഒരു വിദേശ രാജ്യത്തെ അപമാനിക്കുകയും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
യുവാവിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു.


