
മനാമ: ബഹ്റൈനില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി.
സ്ത്രീ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്. പ്രോസിക്യൂഷന് നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ മൊഴി നല്കുകയുണ്ടായി.
പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കുന്നതും ധാര്‍മികതയ്ക്ക് കോട്ടം വരുത്തുന്നതുമായ കാര്യങ്ങള്‍ ഈ സ്ത്രീ പുറത്തുവിട്ട ക്ലിപ്പുകളില്‍ ഉണ്ടായിരുന്നെന്ന് ഒരു അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു.


