
മനാമ: ബഹ്റൈനില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച കേസില്‍ 28കാരനായ ഏഷ്യന്‍ നിര്‍മ്മാണ തൊഴിലാളിയുടെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
കേസ് വിശദമായി പരിശോധിക്കാനും കേസ് ഫയലിന്റെ പകര്‍പ്പ് നല്കാനുമായി അടുത്ത വിചാരണ ജനുവരി 6ലേക്ക് മാറ്റി. 2024ലും 2025ലും ജോലി ചെയ്യുന്ന കമ്പനിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ചികിത്സാ ആനുകൂല്യങ്ങള്‍ നേടിയെന്നാണ് കേസ്. പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്.


