സുൽത്താൻ ബത്തേരി: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്(51), സുലൈമാൻ(51) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നുമ ബുധനാഴ്ച വൈകീട്ടാണ് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാഖായിരുന്നു വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ലെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു