മലപ്പുറം: വിദേശത്തേക്കു പോവുന്ന പ്രവാസികള്‍ക്കു വേണ്ടിയുള്ള കൊവിഡ് പരിശോധനയുടെ വ്യാജനെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി അര്‍മ ലാബ് ഉടമയുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സിഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്ത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രണ്ടാം പ്രതി ചെര്‍പ്പുളശ്ശേരി തൂത തെക്കുംമുറി സ്വദേശി ഒറവന്‍ കുന്നത്ത് സഞ്ജീദ് എസ് സാദത്തി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടു പ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് മുഹമ്മദ് ഉനൈസി(23)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.