കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് പിന്നാലെ ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു. തുടര്‍ന്ന് ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ബോംബ് ഭീഷണി ഉയർന്നതോടെ വിമാനം ഏകദേശം ഒരു മണിക്കൂർ വെെകി.
Trending
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.
- ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗമാര റേസർ ഫർഹാൻ ബിൻ ഷഫീൽ.
- ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമായി
- അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്ര വനിതാ സംഘടനയില്‍ ആദ്യ അറബ് നേതാവായി ആയിഷ അല്‍ ഹറം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു
- സമ്മർ ഡിലൈറ്റ് സീസൺ 3 – ഫ്രൻഡ്സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
- ഗള്‍ഫ് അണ്ടര്‍ 16 ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ടീമിന് കിരീടം
- ബഹ്റൈനില്‍ നിയമവിരുദ്ധമായി പിടിച്ച 90 കിലോ ചെമ്മീന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി; നാലു പേര് അറസ്റ്റില്‍