
മനാമ: ബഹ്റൈനില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
ടെലിഗ്രാമില്‍ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുകാര്‍ ആദ്യം നിക്ഷേപവാഗ്ദാനങ്ങള്‍ നല്‍കും. വലിയ ലാഭമായിരിക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇവര്‍ പണം നല്‍കാനോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനോ ആവശ്യപ്പെടും. അതു നല്കിക്കഴിഞ്ഞാല് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും.
അജ്ഞാത വ്യക്തികളുമായി സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടരുതെന്നും അംഗീകൃത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ച ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പണമിടപാട് നടത്താവൂ എന്നും ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


