മനാമ: ചാരിറ്റിയുടെയും, ദുരന്തങ്ങളുടെയും മറവിൽ പണം പിരിച്ചു പോക്കറ്റിലാക്കുകയും, തുടർന്ന് പണം കൊടുത്തും, സ്പോൺസർഷിപ് തരപ്പെടുത്തികൊടുത്തുമുള്ള ബഹ്റൈനിലെ മലയാളികളുടെ ഇടയിലെ അവാർഡുകൾ പരിഹാസമാകുന്നു. കോവിഡ് കാലഘട്ടത്തിൽ 95 ദിനാറിന് നാട്ടിലേക്ക് അയച്ചവരെ നോക്കുകുത്തിയാക്കി,120 ബഹ്റൈൻ ദിനാറിന് കൊള്ളലാഭം ഉണ്ടാക്കിയവർ പണം കൊടുത്തു വാങ്ങുന്ന അവാർഡുകൾ പുച്ഛത്തോടെ മാത്രമേ കാണാൻ കഴിയു.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ത്രിദ്വിന സന്ദർശനത്തിനായി ബഹ്റൈനിൽ എത്തി
നാട്ടുകാരിൽ നിന്നും അനധികൃത പിരിവെടുത്തും, വലിയ അവാർഡുകൾ നേടാനായി സ്പോൺസർഷിപ്പും, പണവും കൊടുത്തു മലയാളികളുടെ രക്ഷകനായി അവതാരമെടുക്കുമ്പോൾ ഈ കോമാളികളെ ഓർത്തു പരിതപിക്കാനെ സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് കഴിയു. ഇത്തരത്തിലുള്ള തട്ടിപ്പുവീരന്മാരുടെ പൊതുസമൂഹത്തിൽ നിന്നും തട്ടിയ പണത്തിൻറെ കണക്കുകൾ ഒരുനാൾ പുറത്തുവരും. അതുവരെ കാലാകാലങ്ങളിൽ മാറിവരുന്ന കുട്ടികൊരങ്ങന്മാരെ കൊണ്ട് കീജയ് വിളിയും പുകഴ്ത്തലുകളും തുടരട്ടെ.
