തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂവായിരം രൂപയില്‍ താഴെ മാത്രം. ദുബായില്‍ താമസമാക്കിയ ഫരീദിന്റെ ഉടമസ്ഥതയില്‍ അവിടെ ആഡംബര ജിംനേഷ്യവും, കാറുകളുടെ വര്‍ക്ക് ഷോപ്പ് എന്നിവ ഉണ്ടെങ്കിലും നാട്ടിൽ വായ്പയും, ജപ്തി നടപടിയുമാണ്. അക്കൗണ്ടുകളിലൊന്നും ഒരുപാട് കാലമായി ഇടപാടുകള്‍ നടന്നിട്ടില്ല. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.അമ്പത് ലക്ഷം രൂപ വായ്പയെടുത്ത സഹകരണ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപയാണ്. മൂന്നുപീടികയിലെ വീട്ടില്‍ നടത്തിയ റെയ്ഡുകളിലാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
Trending
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ
- സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
- കേന്ദ്ര ബഡ്ജറ്റ് ; വികട ന്യായങ്ങള്‍ പറയുന്നവരോട് പരിതപിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
- കേരളത്തോടുള്ള അവഗണന : സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്ന് ജോർജ് കുര്യൻ
- അപൂർവ നേട്ടത്തിന് പിന്നാലെ പരിക്ക്; കീപ്പർ സ്ഥാനം നഷ്ടപ്പെട്ട് സഞ്ജു സാംസൺ
- ‘ഉപ്പുമാവിന് പകരം ബിരിയാണി വേണം’; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
- 50 നമോഭാരത് ട്രെയിനുകള്‍; 200 പുതിയ വന്ദേഭാരത് അനുവദിക്കും; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി