ബ്രസൽസ്: സമൂഹമാധ്യമങ്ങള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യന്‍ യൂണിയന് പരിധിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഇതിനു പിന്നില്‍.
യൂറോപ്പിലെ പുതിയ ഡാറ്റാ സ്വകാര്യതാ നിയന്ത്രണം കാരണമാണ് തീരുമാനമെന്നു മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. യൂറോപ്പിലെ ഉപയോക്താക്കളുടെ വ്യക്തിവിവരം ഫേസ്ബുക്ക് സൂക്ഷിക്കുന്ന വിധം അയര്‍ലന്‍ഡിലെ പൊതുവിവര സുരക്ഷാനിയന്ത്രണ ചട്ടവുമായി ഒത്തുപോകുന്നില്ലെന്ന് 2020ല്‍ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന് കണ്ടെത്തി. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിര്‍ത്തിയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.