തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന് സ്വര്‍ണം കൊടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുൻപ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും, സ്വര്‍ണം കൊടുക്കുകായും ചെയ്തു.
കുട്ടിയുടെ അമ്മ കട്ടിലിന്റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാത്തതിനാൽ പോലീസില്‍ പരാതി നല്‍കുകയും ഷിബിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 75 പവന് സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന് സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്റെ മൊഴി.
ആകെയുണ്ടായ 75 പവന് സ്വര്‍ണത്തില്‍ 40 പവന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.