മനാമ: ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിൽ 22,462 ഫെയ്സ് മാസ്ക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 5214 ലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4571 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 6547 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3215 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റിയിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് 6541 ലംഘനങ്ങളും പോർട്ട്സ് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്ട്രേഷൻ 202 ലംഘനങ്ങളും രേഖപ്പെടുത്തി.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് നിയമം ബാധകമാക്കുന്നതിനൊപ്പം, ബോധവൽക്കരണ കാമ്പെയ്നുകൾ തുടരുകയാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും അവബോധം വർദ്ധിപ്പിക്കാനും വൈറസ് ഇല്ലാതാക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ പ്രതിബദ്ധതയുടെയും പിന്തുണയുടെയും പ്രാധാന്യത്തെക്കുറിച്ചും പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് പറഞ്ഞു.
കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും പൊതു സ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന തീരുമാനം 2020 ഏപ്രിൽ 9 മുതലാണ് പ്രാബല്യത്തിൽ വന്നത്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X