മനാമ: ഫോര്‍മുല വണ്‍ ഗൾഫ് എയർ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ താൽക്കാലിക തീയതികള്‍ പ്രഖ്യാപിച്ചു. 2021 മാർച്ച് 26-28 തീയതികളില്‍ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ നടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സീസണിനായി പ്രഖ്യാപിച്ച ഒരു താൽക്കാലിക കലണ്ടറിന്റെ ഭാഗമാണിത്. ഇത് അംഗീകാരത്തിനായി എഫ്ഐഎ യുടെ വേൾഡ് മോട്ടോർ സ്പോർട്ട് കൗൺസിലിന് സമർപ്പിച്ചു. പുതിയ കാമ്പെയ്നിന്റെ ആദ്യ രാത്രി ഓട്ടമായിരിക്കും ബഹ്റൈനിലെ 5.412 കിലോമീറ്റർ ഗ്രാൻഡ് പ്രിക്സ് ട്രാക്കിലൂടെ നടക്കുക.
57 ലാപ്പ് ബഹ്റൈൻ ഗ്രാൻഡ് പ്രീ 2021 ൽ മിഡിൽ ഈസ്റ്റിൽ നടക്കുന്ന മൂന്ന് മൽസരങ്ങളിൽ ആദ്യത്തേത് ആയിരിക്കും. അടുത്ത സീസൺ മുതൽ അബുദാബി ഗ്രാൻഡ് പ്രിയോടൊപ്പം സൗദി അറേബ്യൻ ഗ്രാൻഡ് പ്രിയും ചേർക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.