കണ്ണൂര് : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരില് വരനെതിരെ പൊലീസ് കേസെടുത്തു. വരന് വാരം ചതുരക്കിണര് സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്ക്കുമെതിരെയാണ് കേസ്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്-കണ്ണൂര് പാതയില് ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്- കണ്ണൂര് പാതയില് ഗതാഗതം തടസ്സം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. ന്യായവിരുദ്ധമായി സംഘം ചേര്ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ചക്കരക്കല് പൊലീസ് ആണ് കേസെടുത്തത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം മാറ്റിയത്. ലാത്തി വീശി ആളുകളെ മാറ്റിയാണ് വാഹനങ്ങള് കടത്തിവിട്ടത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയുടെ വീഡിയോകള് സാമൂഹിക മാധ്യമങ്ങളില് വൈറലായിട്ടുണ്ട്. മതാചാര പ്രകാരം നടന്ന കല്യാണത്തിലെ ഇത്തരം അതിരുവിട്ട ആഘോഷങ്ങള്ക്കെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവന്നു. കല്യാണം ആഭാസത്തിലേക്ക് പോകാന് പാടില്ലെന്ന് പറഞ്ഞ് മഹല്ല് കമ്മിറ്റി വരന്റെ കുടുംബത്തെ താക്കീത് ചെയ്തതായാണ് വിവരം.
Trending
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്. സുരക്ഷാ കൗണ്സില് പ്രമേയത്തെ ബഹ്റൈന് സ്വാഗതം ചെയ്തു
- ബഹ്റൈന് ആര്.എച്ച്.എഫ്. വാര്ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര് ബിന് ഹമദ് ഫുട്ബോള് ടൂര്ണമെന്റ്: അല് ഹിദായ അല് ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്; എങ്ങും നീല പ്രകാശം
- ബഹ്റൈന് റോയല് ഷീല്ഡ്സ് 55ാം വാര്ഷികം ആഘോഷിച്ചു
- ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന് മിഡില് ഈസ്റ്റ് ആന്റ് നോര്ത്ത് ആഫ്രിക്ക സ്റ്റീവി അവാര്ഡ്
- വെബ് ഉച്ചകോടി 2025ല് തംകീന് 16 ബഹ്റൈനി സ്റ്റാര്ട്ടപ്പുകള്ക്ക് പിന്തുണ പ്രഖ്യാപിച്ചു