കൊച്ചി: തുല്യ നീതിയും അവസരവും ഉറപ്പു വരുത്തുന്ന ശക്തമായ നിയമങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലിംഗ സമത്വം വരാതെ സ്ത്രീ ചൂഷണം പൂർണ്ണമായും തീരില്ല.
രാഷ്ട്രീയം, മതം, സിനിമ, തൊഴിലിടം തുടങ്ങിയ വിവിധ മേഖലകളിൽ പുരുഷാധിപത്യ അധികാര വർഗ്ഗം നിലനിൽക്കുന്നതു കൊണ്ടാണ് സ്ത്രീകൾക്ക് അതിക്രമകാരികൾക്കു മുമ്പാകെ കീഴടങ്ങേണ്ടിവരുന്നത്.
സ്ത്രീപീഢന കേസുകളിൽ അന്വേഷണം നടത്തുന്നവർ തെളിവുകൾ നശിപ്പിക്കുന്നതിനാൽ തെളിവില്ലാത്തതിന്റെ പേരിൽ കോടതികൾ വേട്ടക്കാരെ കുറ്റവിമുക്തരാക്കുമ്പോൾ അവരെ വേട്ടയാടപ്പെട്ടവരും അഗ്നിശുദ്ധി വരുത്തിയ വിശുദ്ധരുമായി വാഴ്ത്തുന്ന അവസ്ഥയാണിപ്പോൾ.
രാജഭരണവും ജന്മിത്വവും മതങ്ങളും സൃഷ്ടിച്ച സ്ത്രീ വിരുദ്ധ സാമൂഹ്യ വ്യവസ്ഥിതി തകരണമെങ്കിൽ സ്ത്രീ -പുരുഷ സമത്വം എന്ന അവകാശത്തിനു വേണ്ടി വനിതാ സംഘടനകൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണം.