കുവൈറ്റ് സിറ്റി: ഏഴ് മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ്. രണ്ട് ഡോസ് അംഗീകൃത വാക്സിനും സാധുവായ റസിഡൻസി പെർമിറ്റും ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്. ഫൈസർ-ബയോഎൻടെക്, മോഡേണ, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക, ജോൺസൺ & ജോൺസൺ വാക്സിനുകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.
ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാൻ അനുവാദമുണ്ട്. ഇവർക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. കുത്തിവയ്പ് എടുത്ത താമസക്കാരെ രാജ്യത്തേക്ക് അനുവദിക്കുമ്പോഴും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവയ്ക്കിടയിലുള്ള നേരിട്ടുള്ള യാത്ര ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ കുവൈറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യത്ത് 14 ദിവസത്തേക്ക് ക്വാറന്റൈൻ കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.