കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്റീനിൽ കഴിയുകയായിരുന്നു.
ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍