
കൊല്ലം: ഇരവിപുരം വാളത്തുംഗൽ പുത്തൻചന്ത ജങ്ഷനുസമീപം ഷാ മൻസിലിൽ അജ്മൽഷാ(24)യാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന് വിവാഹവാഗ്ദാനംനൽകി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയശേഷം വ്യാജ അക്കൗണ്ട് നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി 2021-ൽ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി. ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജ്മൽ ഷായെ തിരിച്ചറിഞ്ഞത്.
വിദേശത്തായിരുന്ന പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രതിയെ തടഞ്ഞുവയ്ക്കുകയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, പ്രമോദ്, സി.പി.ഒ. ഷാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
