ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈകോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു.
കഴിഞ്ഞ ഇരുപത്തൊന്പതു വർഷത്തോളമായി ബഹറിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോവിടിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹറിൻ കോർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X