അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 069002 എന്ന ടിക്കറ്റ് നമ്പരിലൂടെ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി അബുദാബിയില്‍ താമസിക്കുന്ന ബിനു. ‘ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ പ്രതിവാര നറുക്കെടുപ്പ് വിജിക്കാനായതില്‍ വലിയ സന്തോഷമുണ്ട്. യുഎഇയില്‍ കുറച്ച് പച്ചക്കറി കടകള്‍ കൂടി തുറന്ന് ബിസിനസ് വികസിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാനാണ് പദ്ധതി. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ബിഗ് ടിക്കറ്റിന് നന്ദി’- ബിനു പറഞ്ഞു.
ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ ബിനുവിന് ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ വന്‍ തുകയുടെ മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ കൂടി ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും. മെയ് മാസത്തിലുടനീളം ബിഗ് ടിക്കറ്റിന്റെ ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ എല്ലാ ആഴ്ചയിലും 500,000 ദിര്‍ഹം സമ്മാനമായി നല്കുന്ന പ്രതിവാര നറുക്കെുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും.