റിയാദ് :സൗദി അറേബ്യയിൽ യുവാവ് ഉറക്കത്തിൽ മരിച്ചു. ന്യൂ സനയ്യയിൽ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങര ഭാഗം സലിം മനസിൽ ഷാജു (40 ) ആണ് മരിച്ചത്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വന്നു നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ഭാര്യ : ഷീജയ, മക്കൾ ജാസ്മിൻ, ഇജാസ്.


