
മനാമ: ബഹ്റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍.
ഇവരിലധികവും ജോലി ചെയ്യുന്നത് വ്യാപാര, നിര്‍മ്മാണ, ഹോട്ടല്‍ മേഖലകളിലാണെന്നും തൊഴില്‍- നിയമകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
5,05,998 വിദേശികളാണ് നിയമപരമായ വര്‍ക്ക് പെര്‍മിറ്റോടുകൂടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് തൊഴില്‍- നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് പറഞ്ഞു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ മുന്‍ഗണന നല്‍കുന്നത് സ്വദേശികള്‍ക്കു തന്നെയാണ്. കൂടുതല്‍ സ്വദേശികളെ വിദഗ്ധ തൊഴില്‍ തസ്തികകളില്‍ നിയമിക്കാനാവശ്യമായ പരിശീലനം നല്‍കാനുള്ള പ്രയത്നത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.


