മസ്ക്കറ്റ് : പുനലൂർ, മാത്ര, നിരത്ത്, ലക്ഷം വീട്, പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദ് ഭാര്യ ബീന ബീവി (62) കഴിഞ്ഞ ദിവസം മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്: ഷംസുദ്ദീൻ.
മാതാവ്: സൈനബ ബീവി.
മകൾ: ബിസ്മി.
ബീന ബീവി ഒമാനിലെ ഇബ്രിയിൽ വീട്ട് ജോലി അനുഷ്ടിച്ചു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
