പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്. പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിന് മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നിട്ട് 4 ദിവസമായി. പത്തനം തിട്ട – എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര് , വാഹന നമ്പർ, മേൽവിലാസം എല്ലാം അനിൽ കുമാറിന്റേത് തന്നെയാണ്. എന്നാല്‍ ക്യാമറ എടുത്ത ഫോട്ടോയിൽ ആ വാഹനം അത് അനിൽ കുമാറിന്റേത് അല്ല. അനിൽ കുമാറിന്റെ ഹോണ്ട ബൈക്ക് ഏറെ നാളായി വീടിന്റെ മുറ്റത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനും പറയുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് അനിൽ കുമാർ.
Trending
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി