മനാമ: 2025-2026ലെ ബഹ്റൈന്‍ ബജറ്റ് സംബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ലമെന്റ് അംഗങ്ങളും യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി.
സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹ്, ധന-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ മന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ധനകാര്യ, സാമ്പത്തിക അംഗ സമിതി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട്, നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ രാജകീയ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ബജറ്റെന്ന് സ്പീക്കര്‍ അല്‍ മുസല്ലം പറഞ്ഞു.
ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വികസന സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും പ്രാധാന്യം ശൂറ കൗണ്‍സില്‍ ചെയര്മാന് അല്‍ സലേഹ് ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ഘട്ടത്തില്‍ ബഹ്റൈന്റെ വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ 2025-2026 ബജറ്റിന് ഏറെ പ്രാധാന്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ധനസന്തുലിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പൗരര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രകടനവും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും സമാന്തരമായി നല്ല സാമ്പത്തിക വളര്‍ച്ചയ്ക്ക് കരട് ബജറ്റ് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- കോഴിക്കോട് എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട്
- പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര്യർ
- പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
- ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നു വീണു
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള പിറവി ദിനം ആഘോഷിച്ചു
- പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 20ലേക്ക് മാറ്റി
- കുഴൽപ്പണക്കേസ് ഒതുക്കിയതിനു പകരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കുന്നു: വി.ഡി. സതീശൻ
- ദീപാവലി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ സന്ദര്‍ശിച്ചു