
സിംഗപ്പൂര്‍: ബഹ്റൈനിലെ ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന് ഓഫീസിന് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.
സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് പ്രോസിക്യൂട്ടേഴ്സ് (ഐ.എ.പി) 30ാമത് വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ആവാര്‍ഡ് സമ്മാനിച്ചു.
ആന്റി ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന് ഓഫീസ് മേധാവി ഡോ. അലി അല്‍ ഷുവൈഖ് അവാര്‍ഡ് ഏറ്റുവാങ്ങി. ഫസ്റ്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ നായിഫ് യൂസിഫ് മഹമൂദ് പരിപാടിയില്‍ പങ്കെടുത്തു.
ബഹ്റൈന്റെ മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട ദേശീയ സ്ഥാപനങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനത്തെയും കുറിച്ച് ഡോ. അല്‍ ഷുവൈഖ് പ്രഭാഷണം നടത്തി. ബഹ്റൈന്റെ പ്രത്യേക അന്വേഷണങ്ങള്‍, ഇരകളെ സംരക്ഷിക്കാനുള്ള നടപടികള്‍, ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ സ്ഥാപന സഹകരണം എന്നിവയുടെ വിജയത്തിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
