ശബരിമലയിൽ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്ക്വാഡ് ഇന്ന് ചുമതല ഏറ്റെടുത്തു . ആദ്യ ബാച്ചിന്റെ ഡ്യൂട്ടി കാലഘട്ടം ആയ പത്തു ദിവസം ഇന്ന് അവസാനിക്കുകയാണ്. സുരക്ഷിതമായ മണ്ഡലകാലം അയ്യപ്പന്മാർക്കായി ഒരുക്കുവാൻ ടീം പ്രതിജ്ഞാബദ്ധർ ആണെന്ന് സ്ക്വാഡ് ചുമതല ഉള്ള ഡി വൈ എസ് പി എൻ ബിശ്വാസ് പറഞ്ഞു. ഈ ഡ്യൂട്ടി സമയത്താണ് ഡിസംബർ ആറ് വരുന്നത് എന്നുള്ളത് സുരക്ഷയുടെ ഗൗരവം കൂട്ടുന്നു .അത് മുന്നിൽ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ശബരിമല എസ് ഓ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബി ഡി ഡി എസ് എസ് ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബി ഡി ഡി എസ് എസ് ഐ മഹിപാൽ പി ദാമോദരനും ആണ്. 127 പേർ അടങ്ങുന്നതാണ് ബോംബ് സ്ക്വാഡ്. ഇവരെ ശബരിമലയിൽ വിവിധ ഇടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. 24 മണിക്കൂറും സുരക്ഷാപരിശോധനകൾ നടത്തിയാവും സ്ക്വാഡിന്റെ പ്രവർത്തനം
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു