മനാമ: ബഹ്റൈനിലെ ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലക്ക് യൂറോപ്യൻ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ ബഹുമതി. ഡോക്ടർ ഓഫ് എക്സലൻസ് ഇൻ ഗ്ലോബൽ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ് ബഹുമതിയാണ് നൽകിയത്. ദുബൈയിൽ നടന്ന ചടങ്ങിൽ സലാം മമ്പാട്ടുമൂല ഏറ്റുവാങ്ങി.
ബഹ്റൈനിലെ സാമൂഹിക, ജീവകാരുണ്യമേഖലകളിൽ നിറഞ്ഞ സാന്നിധ്യമായ സലാം മമ്പാട്ടുമൂല നിലവില്‍ ബഹ്റൈന്‍ കെ.എം.സി.സി സെൻട്രല്‍ മാര്‍ക്കറ്റ് ഏരിയ പ്രസിഡന്റാണ്. മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു. സാമൂഹിക സേവനത്തിന് 150 ല്‍പരം അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.