
മനാമ: യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിലെത്തി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ബഹ്റൈനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റോഫ് ഫർണൗദ്, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
