മനാമ : ബഹ്റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയോടെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു. കുർബാനാനന്തരം ഇടവക വികാരി ഫാ.റോജൻ രാജൻ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി.
കാര്യപരിപാടികൾ
സെപ്റ്റംബർ 1 (ചൊവ്വ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗീവർഗീസ് മോർ കൂറിലോസ്.
സെപ്റ്റംബർ 2 (ബുധൻ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മണർകാട്, കോട്ടയം.
സെപ്റ്റംബർ 3 (വ്യാഴം) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി ധ്യാനകേന്ദ്രം )
സെപ്റ്റംബർ 4 (വെള്ളി ) വൈകുന്നേരം 6:30 ന് സന്ധ്യാ നമസ്ക്കാരം, 7:30 ന് വിശുദ്ധ കുർബാന റവ.ഫാ. നോബിൻ തോമസ് (സെന്റ്.ഗ്രീഗോറിയോസ് ക്നാനായ പള്ളി, ബഹ്റൈൻ)
സെപ്റ്റംബർ 5 ശനി വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – റവ.ഫാ. കുര്യൻ പുരയിടം (തൂത്തൂട്ടി ധ്യാന കേന്ദ്രം )
സെപ്റ്റംബർ 6 (ഞായർ ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – റവ. ഫാ. റെജി ചവർപണാൽ, വയനാട്. (തൂത്തൂട്ടി ധ്യാന കേന്ദ്രം)
സെപ്റ്റംബർ 7 (തിങ്കൾ )പെരുന്നാൾ ദിനം വൈകുന്നേരം 6:30 ന് സന്ധ്യാ നമസ്ക്കാരം, 7:30 ന് വിശുദ്ധ കുർബാന റവ.ഫാ. റോജൻ രാജൻ (ഇടവക വികാരി) 9:30 ആശീർവാദം കൊടിയിറക്ക്
എട്ടുനോമ്പിനോട് അനുബന്ധിച്ചു എല്ലാ ശുശ്രൂഷകളും യൂ ട്യൂബിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.