അബുദാബി:’കൂടുതൽ അറിയിപ്പ്”ലഭിക്കുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.
ഓഗസ്റ്റ് 3 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന്, ഇത്തിഹാദ് ഹെൽപ്പ് നെറ്റിസനോട് ചോദിച്ച സംശയത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്: “ഏറ്റവും പുതിയ അപ്ഡേറ്റിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ, വെബ്സൈറ്റ് അപ്ഡേറ്റുചെയ്യുന്നതാണ്. ”
നേരത്തെ ഓഗസ്റ്റ് 2 വരെ യാത്രാ നിരോധനം നീട്ടിയതായി ഇത്തിഹാദ് അറിയിച്ചിരുന്നു.