ദൃശ്യം എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി. ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നിൽ.
2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം.ഒരു നാൾ വരും,സകുടുംബം ശ്യാമള,കോക്ക് ടെയിൽ,ദ മെട്രോ,വയലിൻ,ഡോക്ടർ ലവ്,ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ,മല്ലു സിങ്,ഭൂമിയുടെ അവകാശികൾ,ഒരു യാത്രയിൽ,ആഗസ്ത് ക്ലബ്ബ്,കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴിൽ മിൻമിനി,കുഴലി എന്നീ രണ്ട് ചിത്രങ്ങളിൽ ലീഡ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ.