തിരുവനന്തപുരം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിച്ചു. ‘കേരളത്തില്‍ നിന്നുള്ള തൊഴില്‍ കുടിയേറ്റം കോവിഡുകാല വെല്ലുവിളികളും കോവിഡാനന്തര സാധ്യതകളും’ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ വൈശാഖ് .വി , മോനിഷ നായര്‍ എം.ഡി., കവിപ്രിയ. പി എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്മാന് കെ.വരദരാജന് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്്തു. ചീഫ് എക്സിക്യൂട്ടീവ്ഓഫീസര്‍ കെ.ഹരികൃഷണന് നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ സംസാരിച്ചു.
