
മനാമ: ബഹ്റൈനിലെ എസ്കാന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് 2025 (77) പുറപ്പെടുവിച്ചു.
ഭവന, നഗരാസൂത്രണ മന്ത്രി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് പുനഃസംഘടന.
ഡയറക്ടര്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ഭവന- നഗരാസൂത്രണ മന്ത്രിയാണ്. മുഹമ്മദ് അബ്ദുറഹ്മാന് ബുച്ചീരി, റീം അബ്ദുല്‍ഗാഫര്‍ അല്‍ അലവി, ഈസ അബ്ദുല്ല സൈനല്‍, നബീല്‍ സ്വാലിഹ് അബ്ദുല്ലാല്, നജ്ല മുഹമ്മദ് അല്‍ ഷിരാവി, മുബാറക് നബീല്‍ മതാര്‍, അബ്ദുല്‍ ലത്തീഫ് ഖാലിദ് അബ്ദുല്‍ ലത്തീഫ്, ബല്‍സം അലി അല്‍ സല്മാന് എന്നിവരാണ് പുതിയ അംഗങ്ങള്‍.
ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. ഇത് പുതുക്കാവുന്നതാണ്. ഉത്തരവിലെ വ്യവസ്ഥകള്‍ ഭവന- നഗരാസൂത്രണ മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.


