എറണാകുളം: വാഴക്കാലയ്ക്ക് സമീപം മൂലേപ്പാടത്ത് കന്യാസ്ത്രീയെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂലേപ്പാടം സെന്റ് തോമസ് കോൺവെന്റിലുള്ള , ഇടുക്കി കീരുത്തോട് സ്വദേശിനി സിസ്റ്റർ ജസീനയാണ് മരിച്ചത്. നാൽപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ മുതൽ കന്യാസ്ത്രീയെ കാണാനില്ലായിരുന്നു. വൈകീട്ടോടെ തൃക്കാക്കര പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ ജസീന വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടത്തും.


